National
ജാമ്യത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍; അരവിന്ദ് കെജ് രിവാളിന്റെ മോചനം വൈകും
ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുകയാണ്

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മോചനം വൈകും. ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുകയാണ്.
ഹരജിയില്‍ ഹൈക്കോടതി തീര്‍പ്പിലെത്തും വരെ കെജ് രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. ജാമ്യം ലഭിച്ച് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇഡി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----