ed notice
സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തക്ക് ഇഡി നോട്ടീസ് അയച്ചു
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും സി എം ആര്‍ എല്‍ ഉദ്യോഗസ്ഥന്‍ ഹാജരായില്ല.

കൊച്ചി | കള്ളപ്പണം തടയല്‍ നിയമ പ്രകാരം സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും സി എം ആര്‍ എല്‍ ഉദ്യോഗസ്ഥന്‍ ഹാജരായില്ല.വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ പണം നല്‍കിയെന്ന ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ സംബന്ധിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
സി എം ആര്‍ എലിനു പുറമെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയും അന്വേഷണ പരിധിയിലുണ്ട്.
---- facebook comment plugin here -----