Connect with us

ac moideen

പുതുപ്പള്ളി ഉപതിനിരഞ്ഞെടുപ്പിനു തലേന്ന് ഹാജരാകാന്‍ എ സി മൊയ്തീന് ഇ ഡി നോട്ടീസ്

10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

കൊച്ചി | പുതുപ്പള്ളി ഉപതിനിരഞ്ഞെടുപ്പിനു തലേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രി എ സി മൊയ്തീന് ഇ ഡി നോട്ടീസ്.

ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു തലേന്നേക്കു പുതിയ നോട്ടീസ് നല്‍കിയത്.

കരുവന്നൂര്‍ ബാങ്ക് കേസില്‍ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദ്ദേശം നല്‍കി.

ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, പി പി കിരണ്‍, അനില്‍ സേട്ട് എന്നിവരെ ഇ ഡി വീണ്ടും വിളിപ്പിച്ചു. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സി എം റഹീമും ഇന്ന് ഹാജരാവും.

മുന്‍ മാനേജര്‍ ബിജു കരീം, പി പി കിരണ്‍, അനില്‍ സേട്ട് എന്നിവര്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

കഴിഞ്ഞയാഴ്ച്ച എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ഇ ഡിയുടെ എല്ലാ നടപടികളുമായും സഹകരിക്കുമെന്നും എ സി മൊയ്തീന്‍ അറിയിച്ചിരുന്നു.

Latest