life mission case
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ്
13 മണിക്കൂറോളം സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്. ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഇ ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27-ന് രാവിലെ പത്തിന് കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് രവീന്ദ്രൻ ഹാജരാകേണ്ടത്.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷും സി എം രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പകര്‍പ്പ് ഇ ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ചാറ്റുകളുടെ പകർപ്പുകൾ സമർപ്പിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 13 മണിക്കൂറോളം സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. 2020 ഡിസംബറിലായിരുന്നു അത്.