dr thomas isaac
തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്
നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇനി ലഭിച്ചാലും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.
കൊച്ചി | മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി) ന്റെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. കിഫ്ബിയിൽ വിദേശത്തുനിന്ന് ഫണ്ട് വന്നതുമായി ബന്ധപ്പെട്ടാണിത്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇനി ലഭിച്ചാലും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.
കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു. ഫെമ ലംഘനം അടക്കമുള്ളവ നടത്തി കേരളം വിദേശത്തുനിന്ന്പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ആരോപണം ഏറ്റെടുത്തു.
തുടര്‍ന്ന് അന്ന് കിഫ്ബി സി ഇ ഒ ആയിരുന്ന കെ എം എബ്രഹാമിനെയും ഡെപ്യൂട്ടി സി ഇ ഒയെയും ഇ ഡി നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് ഈ കേസിനെ കുറിച്ച് അന്വേഷിക്കുന്നതിനാല്‍ അവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.