Connect with us

National

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് ഇഡി നോട്ടീസ്

ഡല്‍ഹിയിലെ ഓഫീസില്‍ ഫെബ്രുവരി 19ന് ഹാജരാകാനാണ് നോട്ടീസ്.

Published

|

Last Updated

ന്യൂഡല്‍ഹി | അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഡല്‍ഹിയിലെ ഓഫീസില്‍ ഫെബ്രുവരി 19ന് ഹാജരാകാനാണ് നോട്ടീസ്.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയിരുന്നു. ദര്‍ശന്‍ ഹിരാനന്ദാനിക്ക് മഹുവ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്‌വേഡും കൈമാറിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മഹുവയെ എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്.