Kerala
ഇ ഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രാഷ്ട്രീയ നേതാവില്‍ നിന്നും നാല് കോടി തട്ടിയെടുത്തു; കൊടുങ്ങല്ലൂരിലെ എഎസ്‌ഐ അടക്കം നാല് പേര്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍
ബെംഗളൂരു പോലീസ് കേരളത്തിലെത്തിയാണ് എഎസ്‌ഐ ഷഫീര്‍ ബാബു ഉള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയത്

തൃശൂര്‍ | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍. എഎസ്‌ഐ ഷെഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മറ്റ് മൂന്ന് പേര്‍ക്കൊപ്പമെത്തി ഇഡി ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാവില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തത്. ബെംഗളൂരു പോലീസ് കേരളത്തിലെത്തിയാണ് എഎസ്‌ഐ ഷഫീര്‍ ബാബു ഉള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതല്‍ അന്വേഷണത്തിനായി കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----