Kerala
കരുവന്നൂര്‍ ബേങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്;ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു
നാല് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്

തൃശൂര്‍| കരുവന്നൂര്‍ ബേങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഉച്ചക്ക് ശേഷവും തുടരും. നാല് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.
ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരം ആവശ്യപ്പെട്ടാണ് ഇഡി രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്.തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉച്ചവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടരും എന്ന് ഇഡി വ്യക്തമാക്കുന്നു.