Connect with us

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ ഡി റെയ്ഡ്

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഇ ഡി പരിശോധന.

Published

|

Last Updated

തൃശൂര്‍  | പരാതികള്‍ക്ക് പിന്നാലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഇ ഡി പരിശോധന. തിങ്കളാഴ്ച രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്.

ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മ്മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്. ഇതില്‍ സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിതിന് പിന്നാലെയാണ് ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നത്.

 

Latest