Connect with us

ed raid

തൃശൂർ അയ്യന്തോൾ സർവീസ് സഹകരണ ബേങ്കിൽ ഇ ഡി റെയ്ഡ്

കരുവന്നൂർ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

Published

|

Last Updated

തൃശൂർ | അയ്യന്തോൾ സർവീസ് സഹകരണ ബേങ്കിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തുന്നു. ജില്ലയിലെ മറ്റ് ചില സഹകരണ ബേങ്കുകളിലും റെയ്ഡുണ്ടെന്നാണ് റിപ്പോർട്ട്. ഒരേ സമയമാണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത്.

കരുവന്നൂർ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കരുവന്നൂർ കേസിൽ ഇ ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാർ അയ്യന്തോൾ ബേങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തിൻ്റെ പേരിലാണ് റെയ്ഡ്. അക്കൌണ്ട് വഴി നടത്തിയ പണമിടപാട് അറിയുകയാണ് ലക്ഷ്യം.

ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബേങ്കിലെടുത്ത നാല് അക്കൌണ്ടുകൾ വഴി സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഈ അക്കൌണ്ടുകൾ ഇ ഡി മരവിപ്പിച്ചിരുന്നു. സി പി എം നേതൃത്വം നൽകുന്ന ബേങ്കാണ് അയ്യന്തോളിലെത്.

അതിനിടെ, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിച്ചു. സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ആണ് ഈ ബേങ്കിൻ്റെ പ്രസിഡന്റ്. കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ് എം കെ കണ്ണന്‍.

Latest