Connect with us

ed raid

രാജസ്ഥാന്‍ പി സി സി അധ്യക്ഷന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ആസൂത്രിതമെന്നു മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്. ചോദ്യ പ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസ്‌റയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. രാജസ്ഥാനില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.

സ്വതന്ത്ര എം എല്‍ എ ഓം പ്രകാശ് ഹുഡ്ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. രാജ സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനും ഇ ഡി സമന്‍സ് അയ ച്ചു. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡി നടപടിയെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് ഇ ഡി നടപടി തുടങ്ങി. രാജസ്ഥാനില്‍ വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും കോണ്‍ ഗ്രസ് പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകാതിരിക്കാനാണ് ബി ജെ പി നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

അന്വേഷണ ഏജന്‍സികളെ തെരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കുന്നതിനെതിരെ അശോക് ഗെലോട്ട് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ്‌ ഇഡി നടപടിയെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.