Connect with us

National

ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ഇഡി പരിശോധന; ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഭൂപേഷ് ബഘേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബഘേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇഡി എത്തിയത്.

പരിശോധന നടക്കുന്നതിനിടെയാണ് ഒരുകൂട്ടം ആളുകള്‍ ഉദ്യോഗസ്ഥരെ വളയുകയും ആക്രമിക്കുകയും ചെയ്തത്. ബഘേലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നതില്‍ പ്രകോപിതരായ
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാഗേലിന്റെ മകന്റെയും സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 15 ഓളം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.

Latest