Kerala
എംപുരാന്‍ വിവാദത്തിന് പിറകെ ഗോകുലം ഗോപാലന്റെ സ്ഥാപനത്തില്‍ ഇ ഡി റെയ്ഡ്
ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്

ചെന്നൈ | എംപുരാന്റെ സിനിമ വിവാദം കത്തിനില്‍ക്കെ ഈ സിനിമയുടെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. എംപുരാന്‍ സിനിമ വിവാദത്തിന് പിറകെയാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്. ഇഡി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്
ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇഡി റെയ്ഡ് എന്നാണ് അറിയുന്നത്. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇഡിക്ക് അന്ന് ലഭിച്ച പരാതി. രാജ്യത്താകമാനം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.