Connect with us

National

മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

കമ്പനിയുടെ തൃശ്ശൂരിലെ ആസ്ഥാനം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും ഉദ്യേഗസ്ഥര്‍.

Published

|

Last Updated

ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഇന്ന് കേരളത്തിലെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കമ്പനി 150-കോടിയിലധികം രൂപയുടെ പൊതു നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

കമ്പനിയുടെ തൃശ്ശൂരിലെ ആസ്ഥാനം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.