Kerala
സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ഇ ഡി
വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നാണ് ഇ ഡിയുടെ വാദം
കൊച്ചി | സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നെന്ന്് ഇ ഡി വീണ്ടും. 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കുന്നുവെന്നും ഇ ഡി ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നാണ് ഇ ഡിയുടെ വാദം. വായ്പാ തിരിച്ചടവ് മുടങ്ങിയവ തിരിച്ചുപിടിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്ത് കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇ ഡി കൊച്ചി യൂനിറ്റാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.