Connect with us

National

കെ കവിത എ എ പിയുമായി 100 കോടിയുടെ ഇടപാട് നടത്തിയെന്ന് ഇ ഡി

കെജ് രിവാള്‍ ഉള്‍പെടെയുള്ള നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും ഇ ഡി

Published

|

Last Updated

ന്യൂഡല്‍ഹി | ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത എ എ പിയുമായി 100 കോടിയുടെ ഇടപാട് നടത്തിയതായി ഇ ഡി . മദ്യനയ അഴിമതി കേസില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കെജ് രിവാള്‍, മനീഷ് സിസോഡിയ തുടങ്ങി ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായും ഇ ഡി പറഞ്ഞു. കവിത എ എ പി നേതാക്കള്‍ക്ക് 100 കോടി കൈമാറിയെന്നാണ് ഇ ഡി പറയുന്നത്. അഴിമതിയും ഗൂഢാലോചനയും വഴി മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി രൂപത്തില്‍ എ എ പിക്ക് വേണ്ടി ഫണ്ടുകള്‍ സ്വരൂപിച്ചതായും ഇ ഡി ആരോപിച്ചു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 നാണ് ബി ആര്‍ എസ് നേതാവ് കവിതയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി 245 സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിട്ടുണ്ട്. എ എ പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ അടക്കം 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇത് വരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇ ഡി അറിയിച്ചു.

---- facebook comment plugin here -----

Latest