Connect with us

National

ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കാന്‍ കെജ് രിവാള്‍ ശ്രമിക്കുന്നതായി ഇ ഡി

ദിവസേനെ പ്രമേഹം പരിശോധിക്കാന്‍ അനുമതി തേടി കെജരിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതിയില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജാമ്യം കിട്ടാനായി വളഞ്ഞ വഴി തിരഞ്ഞെടുക്കുന്നതായി ഇ ഡി.
പ്രമേഹം കൂട്ടാന്‍ കെജ്‌രിവാള്‍ അധികം മധുരം കഴിക്കുന്നുവെന്നും രക്തത്തിലെ പഞ്ചസാര വര്‍ധപ്പിച്ച് മെഡിക്കല്‍ ജാമ്യം ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സ് വഴി ദിവസേനെ പ്രമേഹം പരിശോധിക്കാന്‍ അനുമതി തേടി കെജരിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  പ്രമേഹം ഉണ്ടായിട്ടും ഉയര്‍ന്ന മധുരം അടങ്ങിയ ഭക്ഷണമാണ് കെജരിവാള്‍ കഴിക്കുന്നത്. മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാര കൂട്ടാനാണ് അദ്ദേഹത്തിന്റെ ശ്രമം. മെഡിക്കല്‍ ജാമ്യം ലഭിക്കുന്നതിനായാണ് ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.

കെജരിവാളിന്റെ ഡയറ്റ് ചാര്‍ട്ട് ഉള്‍പ്പടെ നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഹരജി നാളെ വീണ്ടും പരിഗണിക്കും.