Connect with us

Kerala

തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുന്നു; അരവിന്ദാക്ഷന്റെ അമ്മക്ക് വന്‍ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് നല്‍കി: എ സി മൊയ്തീന്‍

ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിക്ക് വേണ്ടിയാണ്

Published

|

Last Updated

തൃശൂര്‍ |  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശവുമായി സിപിഎം സംസ്ഥാന സമതി അംഗവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ ആരോപണം. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ കുറ്റപ്പെടുത്തി.ചേലക്കരയില്‍ സിപിഎം മണ്ഡലം കാല്‍നട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയില്‍ കള്ള റിപ്പോര്‍ട്ട് കൊടുത്തുവെന്നും എ സി മൊയ്തീന്‍ ആരോപിച്ചു.

സഹകരണ ബേങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് . ഇ ഡി കരിവന്നൂര്‍ ബേങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബേങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

 

തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമര്‍ശനം നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു.

 

Latest