Kerala
പുനര്‍ജനി കേസില്‍ ഇഡി അന്വേഷണത്തിന് തയ്യാറാകണം; വിഡി സതീശനെ വെല്ലുവിളിച്ച് പി വി അന്‍വര്‍
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് സതീശന് വേണ്ടി
മലപ്പുറം | പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍ എസ് എസുമായി ബന്ധമെന്ന് പി വി അന്‍വര്‍ എം എല്‍ എ. പുനര്‍ജനി കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്നും അന്‍വര്‍ പറഞ്ഞു.
എഡിജിപി എം ആര്‍ അജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. എഡിജിപി ആര്‍ എസ് എസ് നേതാവ് ദത്താത്രയ ഹൊസബാളെയെ കണ്ടത് സതീശന് വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.
പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം നടത്തിയാല്‍ കുടുങ്ങുമെന്ന് വി ഡി സതീശനറിയാം. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് സതീശന്‍ നടത്തുന്നത്. പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്.പുനര്‍ജനി കേസില്‍ സതീശന്‍ ഇഡി അന്വേഷണത്തിന് തയ്യാറാകണമെന്നും സതീശനെ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.