Connect with us

enforcement directorate

എ സി മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരാകില്ല

രണ്ട് ദിവസത്തെ സാവകാശം ചോദിച്ച് ഇ ഡിക്ക് മൊയ്തീൻ ഇ മെയിൽ ചെയ്തു.

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ എം എൽ എ ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരാകില്ല. രണ്ട് ദിവസത്തെ സാവകാശം ചോദിച്ച് ഇ ഡിക്ക് മൊയ്തീൻ ഇ മെയിൽ ചെയ്തു. എം എൽ എമാരുടെ യോഗത്തിൽ പങ്കെടുക്കാനുള്ളതിനാലാണ് സാവകാശം ചോദിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ നടന്ന റെയ്ഡുകളുടെയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാകും ഇനി ചോദ്യം ചെയ്യല്‍. അതേസമയം, ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളും എ സി മൊയ്തീനും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇ ഡി വിലയിരുത്തല്‍.

അടുത്ത ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരിക്കും ഇ ഡിയുടെ ശ്രമം. പൊരുത്തക്കേടുകള്‍ ഉറപ്പായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും ഇ ഡി നീങ്ങിയേക്കും. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൂചിപ്പിക്കുന്നത്.

തട്ടിപ്പിലെ പ്രതികള്‍ക്ക് സഹായമൊരുക്കിയത് ആരൊക്കയാെണന്ന് ഇ ഡി കണ്ടെത്തിയെന്നാണ് വിവരം. സതീഷ് കുമാറിന്റെ അക്കൗണ്ട് വഴിയാണ് ഇടപാടുകളെല്ലാം നടന്നതെന്നും ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂരിലും എറണാകുളത്തുമായി ഒന്പത് കേന്ദ്രങ്ങളില്‍ ഇന്നലെ ഇ ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്നുമാണ് സൂചന.

Latest