Kerala
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കും
എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നവര്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം
കൊച്ചി | കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നവര്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം.
സഹകരണ രജിസ്ട്രാര്‍മാര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം. രജിസ്ട്രാര്‍മാര്‍ പത്ത് വര്‍ഷത്തെ ഓഡിറ്റ് വിവരം മറച്ചുവെച്ചതായും ഇ ഡി ചൂണ്ടിക്കാട്ടി. ആ കാലയളവില്‍ ചുമതല വഹിച്ചവരെ കേസില്‍ പ്രതികളാക്കാനാണ് ഇഡിയുടെ നീക്കം.
---- facebook comment plugin here -----