cpm& ed fight
ചെയ്ത കുറ്റം എന്തെന്ന് പറയാതെ ഇ ഡിയോട് സഹകരിക്കില്ല: തോമസ് ഐസക്
ഫെമ കേസുകളില്‍ ഇ ഡിക്ക് ഒരു സവിശേഷ അധികാരവുമില്ല: ഫെമ നിയമം താന്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടത് ആര്‍ ബി ഐ
തിരുവനന്തപുരം| താന്‍ ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ഇ ഡി അന്വേഷണത്തോട് സഹകരിക്കില്ലെന്ന് തോമസ് ഐസക്. ഏകപക്ഷീയമായി ഇ ഡി രണ്ട് സമന്‍സയച്ചു. ഇത് രണ്ടിലും ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ടും കുറ്റം എന്താണെന്ന് പറയാത്ത ഒരു അന്വേഷണമാണെങ്കില്‍ അതിന് വേണ്ടി ഹാജരാകുന്നത് എന്റെ പൗരവാകാശ ലംഘനമാണെന്നും ഐസക് മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
ഫെമ നിയമം താന്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നടപടി എടുക്കേണ്ടത് ആര്‍ ബി ഐയാണ്. ഇ ഡി ബി ജെ പിയുടെ രാഷ്ട്രീയ ചട്ടുകമാണ്. രാഷ്ട്രീയ എതിരാളികെ ഒറ്റപ്പെടുത്താനും അവരെ തടങ്കലില്‍ വെക്കാനും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം ഇ ഡിയെ ഉപയോഗിക്കുന്നത്.
ഫെമ കേസുകളില്‍ ഇ ഡിക്ക് ഒരു സവിശേഷ അധികാരവുമില്ല. ഇ ഡിക്ക് സവിശേഷ അധികാരമുള്ളത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുകയാണ് കിഫ്ബിയിലൂടെ ബി ജെ പിയും കേന്ദ്രവും ലക്ഷ്യമിടുന്നത്. ഇ ഡിയെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ നിയമപരമായും ജനങ്ങളെ അണനിരത്തിയും പ്രതിരോധിക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.