Connect with us

Kerala

ഇടമുളയ്ക്കല്‍ സഹകരണ ബേങ്ക് ക്രമക്കേട്: കേസെടുക്കാന്‍ ഇ ഡിയോട് നിര്‍ദേശിച്ച് ഹൈക്കോടതി

കള്ളപ്പണ വിരുദ്ധ നിയമ വകുപ്പ് (ഇ സി ഐ ആര്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഇ ഡി നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിവിഷന്‍ ബഞ്ച്.

Published

|

Last Updated

കൊച്ചി | കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബേങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇ ഡിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

കള്ളപ്പണ വിരുദ്ധ നിയമ വകുപ്പ് (ഇ സി ഐ ആര്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഇ ഡി നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ആരോപണ വിധേയരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ക്രവിക്രയം ചെയ്യരുതെന്നും കോടതി നിര്‍ദേശമുണ്ട്.

ബേങ്കിലെ നിക്ഷേപത്തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും കക്ഷി ചേര്‍ത്തിരുന്നു. പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം ആവശ്യമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍ ജസ്റ്റിസ്, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇ ഡിയെ കക്ഷി ചേര്‍ത്തത്. രാജേന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന നിക്ഷേപകന്‍ നല്‍കിയ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.