Connect with us

Uae

'ഇടപ്പാളയം' മാധ്യമ അവാർഡ് സിറാജ് ലേഖകൻ റാശിദ് പൂമാടത്തിന്

സിറാജ് അബുദബി ബ്യൂറോ ചീഫ് ആണ് റാശിദ് പൂമാടം

Published

|

Last Updated

അബുദബി | അബുദബിയിലെ എടപ്പാളുകാരുടെ കൂട്ടയ്മയായ ‘ഇടപ്പാളയം’ ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് സിറാജ് അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടം അർഹനായി. നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാശിദ് കഴിഞ്ഞ പത്ത് വർഷമായി സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായി അബുദബിയിൽ ജോലി ചെയ്യുന്നു.

അബുദബി പോലീസിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ്, യു എ ഇ ആഭ്യന്തര മന്ത്രാലയ മാധ്യമ അവാർഡ്, ഷാർജ കൾച്ചറൽ മന്ത്രാലയത്തിന്റെ ബുക്ക് അതോറിറ്റി അവാർഡ്, അലിഫ് മീഡിയ മാധ്യമ അവാർഡ്, ദർശന അബുദബി മാധ്യമ അവാർഡ്, ഐ എം സി സി അബുദബി പ്രഥമ സേട് സാഹിബ് മാധ്യമ അവാർഡ് തുടങ്ങി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഇന്ത്യൻ മീഡിയ അബുദബിയുടെ മുൻ പ്രസിഡന്റായിരുന്നു.

Latest