Connect with us

Kerala

കടല്‍ക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ എടവനക്കാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍

ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ടും ടെട്രോപാഡും നിര്‍മ്മിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

Published

|

Last Updated

കൊച്ചി | വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തില്‍ കടല്‍ക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍. തീരദേശ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.രാവിലെ 6 മുതല്‍ വൈകീട്ട് 6വരെയാണ് ഹര്‍ത്താല്‍.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എടവനക്കാട് തീരമേഖലയിലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ടും ടെട്രോപാഡും നിര്‍മ്മിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

എടവനക്കാട് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ജനകീയ സമര സമിതി ഇന്ന് റോഡ്  ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. വൈകീട്ടാണ് റോഡുപരോധം അവസാനിപ്പിച്ചത്.

Latest