Connect with us

Kerala

എടവണ്ണപ്പാറ ഗ്ലാഡിസ് ജി- കാമ്പസ് ലോഗോ പ്രകാശനം ചെയ്തു

എസ്എസ്എല്‍സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ധാര്‍മികാന്തരീക്ഷത്തില്‍ ഹയര്‍സെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുകയാണ് ഗ്ലാഡിസ്

Published

|

Last Updated

എടവണ്ണപ്പാറ| ജലാലിയ്യ ക്യാമ്പസില്‍ ആരംഭിക്കുന്ന ഗ്ലാഡിസ് ജി- ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ലോഗോ പ്രകാശനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിര്‍വ്വഹിച്ചു. ജലാലിയ്യ മാനേജര്‍ സി.എം മൗലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ബഷീര്‍ മാസ്റ്റര്‍, കാസ്‌പോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഇര്‍ഷാദ് സൈനി, അഡ്മിനിസ്‌ട്രേറ്റര്‍ മാസിന്‍ പി ടി,അക്കാദമിക് കോര്‍ഡിനേറ്റര്‍ മുസ്ലിഹ് സിദ്ദീഖി സംബന്ധിച്ചു.

എസ്എസ്എല്‍സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ധാര്‍മികാന്തരീക്ഷത്തില്‍ ഹയര്‍സെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുകയാണ് ഗ്ലാഡിസ്.ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. പിഎസ് സി കോച്ചിംഗ്, മോറല്‍ എഡ്യൂക്കേഷന്‍ ,
സിഎ ഫൗണ്ടേഷന്‍, സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ തുടങ്ങിയവയോട് കൂടിയ പഠന പദ്ധതിയാണ് ഗ്ലാഡിസ് നല്‍കുന്നത്.

 

Latest