Connect with us

ak balan

ഇ ഡി കെ എസ് എഫ് ഇ യിലും വരാം; മുന്നറിയിപ്പുമായി എ കെ ബാലന്‍

കണക്കൊപ്പിക്കാന്‍ കള്ള ഒപ്പിട്ട് ചിട്ടികള്‍ ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Published

|

Last Updated

കോഴിക്കോട്ട് | കെ എസ് എഫ് ഇയിലും ഇ ഡി വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. കെ എസ് എഫ് ഇ ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണക്കൊപ്പിക്കാന്‍ കള്ള ഒപ്പിട്ട് ചിട്ടികള്‍ ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സഹകരണമേഖലയില്‍ ഇഡിയുടെ ഇടപെലിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കെ എസ് എഫ് ഇയുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വേണമെന്നു നിര്‍ദ്ദേശിച്ചത്.