Kerala
സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം പ്രകടനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
ഹയര്‍സെക്കന്‍ഡറി ഫലം വന്നപ്പോള്‍ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്
തിരുവനന്തപുരം | സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം പ്രകടനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി ഫലം വന്നപ്പോള്‍ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് നൂറ് ശതമാനം വിജയം നേടിയത്. ആകെ 63 സ്‌കൂളുകളാണ് സംസ്ഥാനത്ത് നൂറു ശതമാനം വിജയം നേടിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. മുന്‍ വര്‍ഷം 82.95 ശതമാനമായിരുന്നു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.26 കുറവ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 71.42 ശതമാനം വിജയം നേടി. കഴിഞ്ഞ 78.39 ശതമാനമായിരുന്നു വിജയം. ഇത്തവണ 6.97 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.ഇന്ന് മൂന്ന് മണിക്കാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്.