Connect with us

Kerala

ക്ലാസ്സ് മുറിയില്‍ പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ഥിനി സുഖം പ്രാപിപ്പിക്കുന്നു

Published

|

Last Updated

പാറശ്ശാല | ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റിപോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചെങ്കല്‍ യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനി നേഹക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളിലെത്തിയതായിരുന്നു.

കൂടുതല്‍ ചികിത്സക്കായി വിദ്യാര്‍ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിനി സുഖം പ്രാപിപ്പിച്ചുവരികയാണ്.