Connect with us

Kerala

വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് നടത്തരുതെന്നും മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാലത്ത് നടക്കുന്ന ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് നടത്തരുതെന്നും മന്ത്രി അറിയിച്ചു.

കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും. കുട്ടികള്‍ക്ക് താങ്ങാനാവാത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കടുത്ത വേനലില്‍ ക്ലാസുകള്‍ നടത്തുന്നത് കുട്ടികകള്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അതിനാല്‍ എല്ലാ സ്‌കൂളുകളും ഒരേ പോലെ അടക്കുകയും തുറക്കുകയും ചെയ്യുന്നതാണ് സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി. വേനലവിധിക്കാലത്ത് നിരവധി സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകളും മറ്റും നടക്കാറുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

 

 

Latest