Kerala
ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദേശം പുനപരിശോധിക്കപെടണമെന്നുമാണ് മന്ത്രി കത്തില്‍ വിശദീകരിക്കുന്നത്
തിരുവനന്തപുരം | ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപെടണമെന്നാവശ്യവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയച്ച് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിരുന്നു .ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുമേലുള്ള നേരിട്ടുള്ള ലംഘനമാണെന്ന് വ്യക്തമാക്കിയാണ് വി ശിവന്‍കുട്ടി കത്ത് അയച്ചിരിക്കുന്നത് .
ലക്ഷദ്വീപിലെ 34 സ്‌കൂളുകളിലായി കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സി ബി എസ് ഇ സിലബസ് എന്നിവ കുട്ടികള്‍ക്ക് ലഭ്യമായിരുന്നു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശമാണ് ഇല്ലാതാവുകയെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദേശം പുനപരിശോധിക്കപെടണമെന്നുമാണ് മന്ത്രി കത്തില്‍ വിശദീകരിക്കുന്നത്