Kasargod
വിദ്യാഭ്യാസ പുരോഗതി കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ സാധ്യമാവൂ: കുമ്പോല്‍ തങ്ങള്‍
സഅദിയ്യ പാരന്റ്സ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.
ദേളി ജാമിഅ സഅദിയ്യ 55 -ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാരന്റ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
ദേളി | മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂവെന്നും ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു.
സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാരന്റ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും ലഹരിക്കടിമപ്പെടുന്ന തലമുറയും വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. രക്ഷിതാക്കള്‍ ഉത്തരവാദിത്ത ബോധത്തോടെ മക്കളുടെ കാര്യത്തില്‍ ജാഗരൂകരാകണമെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, ശരീഫ് സഅദി മാവിലാടം, ഹാശിം അഹ്സനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചീയ്യൂര്‍ അബ്ദുല്ല സഅദി, അലി മൊഗ്രാല്‍, ഹാഫിള് അഹ്മദ് സഅദി, ശറഫുദ്ദീന്‍ സഅദി, റസാഖ് ഹാജി, എം ടി പി അബ്ദുല്ല മൗലവി, അബ്ദുല്‍ റഹ്മാന്‍ ഷാമില്‍ ഇര്‍ഫാനി, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും സി എല്‍ ഹമീദ് നന്ദിയും പറഞ്ഞു.