Kerala
ഈങ്ങാപ്പുഴ കൊലപാതകം; കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍
സ്വബോധത്തോടെ ആസൂത്രിതമായാണ് പ്രതി കുറ്റത്യം നടത്തിയിരിക്കുന്നത്.

കോഴിക്കോട് | താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക സമയത്ത് പ്രതി യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്താല്‍
സ്വബോധത്തോടെ ആസൂത്രിതമായാണ് പ്രതി കുറ്റത്യം നടത്തിയിരിക്കുന്നത്. കൊലപ്പെടുത്താനായി പുതിയ കത്തി നേരത്തെ വാങ്ങി സൂക്ഷിച്ചു. കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകള്‍ ഷിബില(24)യെ കുത്തിക്കൊന്ന ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) രാത്രി 12 മണിയോടെയാണ് കൊഴിക്കോട് മെഡിക്കല്‍ കൊളജിന് സമീപം പിടിയിലാകുന്നത്.
ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യാസിര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യാസറിനെ താമരശ്ശേരി പോലീസിന് കൈമാറി. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസര്‍ ഷിബിലയെ കുത്തിയത്. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.