Connect with us

Kerala

ഈങ്ങാപ്പുഴ കൊലക്കേസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു പോലീസ് കസ്റ്റഡിയില്‍ വിട്ടു

മാര്‍ച്ച് 27 രാവിലെ 11മണിവരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചത്.

Published

|

Last Updated

കോഴിക്കോട് | താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി യാസിറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് 27ന് രാവിലെ 11മണിവരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകള്‍ ഷിബില(24)യെ ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) ആക്രമിച്ചത്. അന്ന് രാത്രി 12 മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കൊളജിന് സമീപം യാസര്‍ പിടിയിലാകുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കള്‍ക്കും പരുക്ക് പറ്റിയിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചികിത്സയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.

 

Latest