Kerala
നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചു; 1590 കോടി തിരിച്ചു പിടിച്ചെന്ന് ധനമന്ത്രി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി രൂപ തിരിച്ചുപിടിച്ചുവെന്നും മധനമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം | സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1590 കോടി രൂപ തിരിച്ചുപിടിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി രൂപ തിരിച്ചുപിടിച്ചുവെന്നും മധനമന്ത്രി വ്യക്തമാക്കി. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും മന്ത്രി പറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ തുക തന്നാല്‍ പെന്‍ഷന്‍ 2,500 രൂപയാക്കാന്‍ സാധിക്കും. ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.