Kerala
ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാന്‍ ശ്രമം
ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം
മലപ്പുറം | ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്.
ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല. കിണറ്റില്‍ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.
---- facebook comment plugin here -----