Connect with us

Kerala

ദൗത്യം വിജയിച്ചു; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്.

Published

|

Last Updated

മലപ്പുറം |  ഊര്‍ങ്ങാട്ടിരിയില്‍ കിണറില്‍ വീണ കാട്ടാനയെ കരകയറ്റാനുള്ള ദൗത്യം വിജയിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടന്‍ കൊമ്പന്‍ കാട്ടിനകത്തേക്ക് കയറിപ്പോയി.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് ആനയെ കരകയറ്റിയത്. കാട്ടാനയുടെ ആരോഗ്യനില മോശമാണെന്ന് ഡി എഫ് ഒ പറഞ്ഞിരുന്നു. വനം വകുപ്പുദ്യോഗസ്ഥരും പോലീസും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. 60 അംഗ വനവകുപ്പ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മയക്കുവെടി വച്ച് ആനയെ ഇവിടെ നിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് വഴങ്ങാന്‍ അധികൃതര്‍ തയ്യാറായില്ല. അങ്ങനെ ചെയ്യുന്നത് കാട്ടാനയുടെ ജീവന്‍ അപകടത്തിലാക്കുമെന്നായിരുന്നു അധികൃതരുടെ പക്ഷം.

 

Latest