mission arikkomban
അരിക്കൊമ്പനെ ദൗത്യമേഖലയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി
സൗകര്യപ്രദമായ സ്ഥലത്ത് ആന എത്തിയാല്‍ മയക്കു വെടി സംഘം പുറപ്പെടും
ഇടുക്കി | ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമേട്ടില്‍ നിന്ന് ആന ഇറങ്ങി എന്നാണു കരുതുന്നത്. ആനയെ ദൗത്യ മേഖലയില്‍ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
ഇതിനു ശ്രമങ്ങളാണ് നടക്കുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് ആന എത്തിയാല്‍ മയക്കു വെടി സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നു നടന്നില്ലെങ്കില്‍ ദൗത്യം നാളെയും നീളും.
മദപ്പാടിലായ ചക്കക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാന്‍ കാരണമെന്നാണു വിലയിരുത്തല്‍. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.
---- facebook comment plugin here -----