National
ക്രിസ്ത്യന്‍ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമം; ബി ജെ പിക്കെതിരെ നിശിത വിമര്‍ശനവുമായി യെച്ചൂരി
തിരഞ്ഞെടുപ്പ് ലാക്കാക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ സ്വരുക്കൂട്ടാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. യു പിയില്‍ ബി ജെ പി ഭരണം നടപ്പാക്കുന്നത് കാട്ടുനീതിയാണെന്നും യെച്ചൂരി
ന്യൂഡല്‍ഹി | ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളോടടുപ്പിക്കാനുള്ള ബി ജെ പി ശ്രമങ്ങളെ നിശിതമായി വിമര്‍ശിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ലാക്കാക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ സ്വരുക്കൂട്ടാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ക്രൈസ്തവര്‍ക്ക് നേരെ വര്‍ഷങ്ങളോളമായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ബി ജെ പി ഇപ്പോള്‍ സഹകരണത്തിനായി ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും പോവുകയാണ്. ബി ജെ പിയുടെ ഇത്തരമൊരു നീക്കം ആത്മാര്‍ഥമാണോ എന്ന് ക്രിസ്ത്യന്‍ സഭകള്‍ ഗൗരവമായി ചിന്തിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
യു പിയില്‍ ബി ജെ പി ഭരണം നടപ്പാക്കുന്നത് കാട്ടുനീതിയാണെന്ന്, കൊലക്കേസ് പ്രതിയും മുന്‍ എം പിയുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവേ യെച്ചൂരി പറഞ്ഞു.
‘ കാട്ടുനീതിയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ യു പിയില്‍ അരങ്ങേറുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, ബുള്‍ഡോസര്‍ രാഷ്ട്രീയം, ക്രിമിനലുകളെ ദേശഭക്തരായി ചിത്രീകരിക്കല്‍ തുടങ്ങിയവയാണ് യു പിയില്‍ നടക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കണം. കുറ്റവാളികളെ പിടികൂടി കടുത്ത ശിക്ഷക്ക് വിധേയരാക്കണം.