Connect with us

kabul evacuation

ആഗസ്റ്റ് 31നകം രക്ഷാദൗത്യം പൂര്‍ത്തീകരികരിക്കാന്‍ തീവ്രശ്രമം: ജോ ബൈഡന്‍

വിദേശ പൗരന്മാരെ പുറത്തെത്തിക്കാന്‍ താലിബാനും സഹായിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കന്‍ പൗരന്‍മാരെ മുഴുവന്‍ ആഗസ്റ്റ് 31നകം തന്നെ അഫ്ഗാനില്‍ നിന്ന് പുറത്തെത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഒഴിപ്പിക്കലിനുള്ള ഡെഡ് ലൈന്‍ പാലിക്കാനുള്ള ഓട്ടത്തിലാണ് യു എസ്. രക്ഷാദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കുന്നുവോ അത്രയും നല്ലതായാണ് കരുതുന്നത്. വിദേശ പൗരന്‍മാരെ പുറത്തെത്തിക്കാന്‍ താലിബാന്‍ സംഘവും സഹായം ചെയ്യുന്നുണ്ടെന്നും ബൈന്‍ഡ് പറഞ്ഞു.

താലിബാന്റെ പ്രവൃത്തികളെ അന്താരാഷ്ട്ര സമൂഹം വിധിക്കട്ടെ. താലിബാനോടുള്ള സമീപനത്തില്‍ ഇയു, നാറ്റോ, യുഎന്‍, ജി-7 നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കും. പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനെതിരെ അഫ്ഗാനിലെ ഐ എസ് അനുകൂല സംഘടനകളില്‍ നിന്ന് ചില ഭീഷണികള്‍ വരുന്നുണ്ട്. ഐ എസ് ഭീഷണി വര്‍ധിക്കുന്നതിനാല്‍ എയര്‍ലിഫ്റ്റ് ഉടന്‍ അവസാനിപ്പിക്കേണ്ടിവന്നു. അഫ്ഗാനില്‍ അധിക നേരം തുടരുന്നത് ആക്രമണ സാധ്യത വര്‍ധിപ്പിക്കും.

അഫ്ഗാനില്‍ നിന്ന് ഓഗസ്റ്റ് 14 മുതല്‍ ഏകദേശം 70,700 ആളുകളെ യു എസ് ഒഴിപ്പിച്ചു. ജൂലൈ അവസാനത്തോടെ അമേരിക്ക 75,900 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

Latest