Connect with us

france

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് നേരെ മുട്ടയേറ്.

പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന ടിപ്പിന് ടാക്‌സ് ഈടാക്കുകയില്ലെന്ന് മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

ലെയോണ്‍ | ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനെതിരെ മുട്ടയേറ്. ഫ്രാന്‍സിലെ ലെയോണ്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേള സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മക്രോണ്‍.

പ്രസിഡന്റിന്റെ തോളിലാണ് മുട്ട വന്ന് പതിച്ചത്. മുട്ടയെറഞ്ഞ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീഴ്‌പ്പെടുത്തി സംഭവസ്ഥലത്ത് നിന്നും മാറ്റി. ഇയാളോട് താന്‍ പിന്നീട് സംസാരിക്കുമെന്ന് മക്രോണ്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന ടിപ്പിന് ടാക്‌സ് ഈടാക്കുകയില്ലെന്ന് മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു

Latest