Connect with us

International

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് നേരെ മുട്ടയേറ്

ലിയോണില്‍ നടന്ന പൊതുചടങ്ങിനിടെയാണ് വിപ്ലവം ജയിക്കട്ടെ എന്ന് പറഞ്ഞ് യുവാവ് മുട്ടയെറിഞ്ഞത്

Published

|

Last Updated

പാരീസ്|   ഒരു പൊതുപരിപാടിക്കിടെ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണില്‍ വച്ചു നടന്ന ഭക്ഷ്യപരിപാടിക്കിടെയാണ് ആള്‍കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് മുട്ടെയെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഫ്രഞ്ച് പ്രസിദ്ധീകരണമായ ലിയോണ്‍ മാഗ് ട്വിറ്ററില്‍ പങ്കുവച്ചു.മുട്ടയെറിഞ്ഞയാളെ കസ്റ്റഡിയിലെടുത്തുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിപ്ലവം വിജയിക്കട്ടെ എന്ന മുദ്രാവാക്യം വിളച്ചയാളാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മുട്ടയെറിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

അതേസമയം, ഒരാള്‍ മുട്ട എറിയുന്നതായി കണ്ടു. അയാള്‍ മുദ്രാവാക്യം ഒന്നും വിളിച്ചതായി കേട്ടില്ലായെന്നും സംഭവത്തിന് പിന്നിലെ പ്രേരണ വ്യക്തമല്ലെന്നും സംഭവം അതിരുകടന്നതായിരുന്നുവെന്നും മാക്രോണിന്റെ വക്താവ് പ്രതികരിച്ചു.

 

 

 

Latest