hamas- israel war
ഗസ്സയിൽ കുടുങ്ങിയ യുഎസ് പൗരന്മാർക്ക് സുരക്ഷിത പാത ഒരുക്കി ഈജിപ്ത്
ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് സുരക്ഷിത ഇടനാഴികൾ സ്ഥാപിക്കാനുള്ള നീക്കത്തെ നേരത്തെ ഈജിപ്ത് നിരാകരിച്ചിരുന്നു.
ഗസ്സ സിറ്റി | ഇസ്റാഈൽ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സ നഗരത്തിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കി ഈജിപ്ത്. ഇതിനായി അഞ്ച് മണിക്കൂർ നേരത്തേക്ക് റഫ അതിർത്തി തുറന്നിടും.
ഇസ്റാഈലിന് പുറത്തേക്കുള്ള ഗസ്സയുടെ ഏക കര അതിർത്തിയാണ് റഫ ക്രോസിംഗ്. ഇതു വഴി യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനാണ് ഈജിപ്തും ഇസ്റാഈലും സമ്മതിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിന് വേണ്ടി ക്രോസിംഗ് ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 5:00 വരെ (09:00-14:00 GMT) തുറന്നിടാൻ രണ്ട് രാജ്യങ്ങളും സമ്മതിച്ചു.
ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് സുരക്ഷിത ഇടനാഴികൾ സ്ഥാപിക്കാനുള്ള നീക്കത്തെ നേരത്തെ ഈജിപ്ത് നിരാകരിച്ചിരുന്നു.
724 കുട്ടികൾ ഉൾപ്പെടെ 2,215 ഫലസ്തീനികൾ കൊല്ലപ്പെടുകയും 8,714 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.