Connect with us

International

റഷ്യയിലേക്ക് 40,000 റോക്കറ്റുകള്‍ രഹസ്യമായി നല്‍കാന്‍ ഈജിപ്ത് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനുവരി അവസാനം കെയ്റോയില്‍ എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published

|

Last Updated

കെയ്‌റോ|റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിമരുന്ന് വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി റഷ്യയിലേക്ക് 40,000 റോക്കറ്റുകള്‍ രഹസ്യമായി നിര്‍മ്മിക്കാനും അയയ്ക്കാനും ഈജിപ്ത് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകള്‍. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി തന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യയ്ക്ക് പീരങ്കി വെടിയുണ്ടകളും വെടിമരുന്നും നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
ഇത് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്.മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഈജിപ്തുമായുള്ള അമേരിക്കയുടെ ബന്ധത്തെ ഇത് ബാധിക്കും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനുവരി അവസാനം കെയ്റോയില്‍ എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈജിപ്തിലെത്തി എല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധത്തില്‍ തന്റെ രാജ്യത്തിന്റെ നിലപാടിന് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു.