Saudi Arabia
ഈദുല്‍ ഫിത്വര്‍: നിസ്‌കാരങ്ങള്‍ക്കായി സഊദിയിലെ പള്ളികളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ നിസ്‌കാരം ആരംഭിക്കാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി

റിയാദ് | ഈദുല്‍ ഫിത്വര്‍ നിസ്‌കാരങ്ങള്‍ക്കായി സഊദി അറേബ്യയിലെ പള്ളികളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) നിസ്‌കാര സമയം ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യന്‍ ഉദിച്ചു 15 മിനുട്ട് കഴിഞ്ഞ് നിസ്‌കാരം തുടങ്ങുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ശൈഖ് പറഞ്ഞു.
നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ നിസ്‌കാരം ആരംഭിക്കാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന പ്രത്യേക സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----