Connect with us

Uae

ഈദ് അവധി; ദുബൈ പോലീസിന് ലഭിച്ചത് 45,000ത്തിലധികം കോളുകൾ

5,130 കോളുകള്‍ അടിയന്തരമല്ലാത്ത അന്വേഷണങ്ങള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന നമ്പര്‍ 901 വഴിയാണ് ലഭിച്ചത്.

Published

|

Last Updated

ദുബൈ | ഈദ് അവധി ദിനങ്ങളില്‍ ദുബൈ പോലീസിന് ലഭിച്ചത് 45,000-ത്തിലധികം കോളുകള്‍. ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, 901 കോള്‍ സെന്റര്‍ എന്നിവ വഴിയാണിത്.മൊത്തം 45,845 കോളുകള്‍ ലഭിച്ചുവെന്നു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ബിലാല്‍ ജുമാ അല്‍ തായര്‍ അറിയിച്ചു.

40,715 കോളുകള്‍ അടിയന്തര ഹോട്ട്്‌ലൈന്‍ നമ്പറായ 999ല്‍ എത്തി. അതേസമയം 5,130 കോളുകള്‍ അടിയന്തരമല്ലാത്ത അന്വേഷണങ്ങള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന നമ്പര്‍ 901 വഴിയാണ് ലഭിച്ചത്.

ദുബൈ പോലീസ് വേഗത്തിലുള്ള പ്രതികരണ സമയത്തിനും സമൂഹ സംതൃപ്തിക്കും വേണ്ടി നിലകൊള്ളുന്നു. പൊതു അന്വേഷണങ്ങള്‍ പ്രൊഫഷണലും വേഗത്തില്‍ കൈകാര്യം ചെയ്യുന്നു. കോള്‍ സെന്റര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥ ശ്രമങ്ങളെ പ്രശംസനീയമാണ്.അടിയന്തര സാഹചര്യങ്ങളില്‍ 999 ഉപയോഗിക്കാനും അടിയന്തരമല്ലാത്ത അന്വേഷണങ്ങളും സേവനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് 901 എന്ന നമ്പറില്‍ ബന്ധപ്പെടാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

901 പൊതു അന്വേഷണങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നുവെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല ഇബ്്‌റാഹിം പറഞ്ഞു. അവധിക്കാലത്ത് ദുബൈ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 901 കോള്‍ സെന്റര്‍ 1,273 ഇമെയിലുകളും 549 ലൈവ് ചാറ്റുകളും കൈകാര്യം ചെയ്തു.

Latest