Connect with us

narcotic case

കൊച്ചിയില്‍ മയക്ക് മരുന്ന്‌ വേട്ട: എട്ട് പേര്‍ പിടിയില്‍

പ്രതികള്‍ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കൊച്ചി | നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ എട്ടംഗ മയക്ക് മരുന്ന് സംഘം പിടിയില്‍. എം ഡി എം എ അടക്കമുള്ള മയക്ക് മരുന്ന് വാങ്ങാനെത്തിയ നാല് പേരും വില്‍ക്കാനെത്തിയ നാല് പേരുമാണ് പിടിയിലായത്. പിടിയിലാവരില്‍ ഒരു സ്ത്രീയുമുണ്ട്. പ്രതികളില്‍ 55 ഗ്രാം എം ഡി എം എ പിടികൂടി. പ്രതികള്‍ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. എക്‌സൈസും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം ഡി എം എ എത്തിച്ചതെന്നാണ് വിവരം.

 

 

---- facebook comment plugin here -----

Latest