Connect with us

National

സുഡാനിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസം; എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല

'കുടിവെള്ളവും ഭക്ഷണവും തീര്‍ന്നു. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്നലെ മുതല്‍ വൈദ്യുതിയില്ല. പുറത്ത് ശക്തമായ വെടിവെപ്പ് നടക്കുകയാണ്.'

Published

|

Last Updated

ഖാര്‍ത്തൂം | ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിച്ച സുഡാനില്‍ നിന്ന് സഹായം തേടി കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. ഖാര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസമായെന്ന് ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

കുടിവെള്ളവും ഭക്ഷണവും തീര്‍ന്നു. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്നലെ മുതല്‍ വൈദ്യുതിയില്ല. പുറത്ത് ശക്തമായ വെടിവെപ്പ് നടക്കുകയാണ്.

ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെ അതത് രാജ്യങ്ങള്‍ മടക്കിക്കൊണ്ടുപോയി. സര്‍ക്കാര്‍ ഇടപെട്ട് തന്നെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ഓഡിയോ സന്ദേശത്തില്‍ സൈബല്ല ആവശ്യപ്പെട്ടു.

Latest