National
രാജസ്ഥാനില്‍ എല്‍പിജി ടാങ്കറിന് തീപ്പിടിച്ച് എട്ട് മരണം; 20 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍, 40 വാഹനങ്ങള്‍ കത്തി നശിച്ചു
ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം
ജയ്പൂര്‍ | രാജസ്ഥാനില്‍ എല്‍പിജി ഗ്യാസ് ടാങ്കര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു.ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.അപകടത്തില്‍ 41 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.
തീപ്പിടുത്തത്തില്‍ 40 വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടമുണ്ടായതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.
#WATCH | Jaipur, Rajasthan | 4 dead and several injured in a major accident and fire incident in the Bhankrota area.
A fire broke out due to the collision of many vehicles one after the other. Efforts are being made to douse the fire. pic.twitter.com/3WHwok5u8W
— ANI (@ANI) December 20, 2024