പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ പദ്ധതി പാളുന്നു. കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകാതെ ഒറ്റക്ക് മത്സരിക്കാനുള്ള എഎപി തീരുമാനം പാളിയെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ നിയസഭാ തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണൽ ഏതാണ്ട് അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരിടത്ത് പോലും പാർട്ടി ലീഡ് ചെയ്യുന്നില്ല. അഴിമതിക്കേസിൽ കുടുക്കി കേന്ദ്ര സർക്കാർ ജയിലിലടയ്ക്കുകയും പിന്നീട് വീര പരിവേശത്തോടെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്ത ഡൽഹി മുൻ മുഖ്യമന്ത്രി കൂടിയായ അരജവിന്ദ് കെജരിവാളിന്റെ മുഖച്ഛായ ഹരിയാനയിൽ ഗുണം ചെയ്യുമെന്നായിരുന്നു പാർട്ടി വിശ്വാസം. അത് തകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
---- facebook comment plugin here -----